bollywood
നായികയേക്കാൾ പ്രതിഫലം? നാല് മിനിറ്റ് നേരത്തെ ഗാനരംഗത്തിനു മാത്രം സമാന്തയ്ക് അഞ്ചു കോടി രൂപ പ്രതിഫലം !!
ഇന്ത്യൻ സിനിമയിലെ മാസ്സ് മസാല ചിത്രങ്ങളിൽ പലപ്പോഴും ഐറ്റം ഡാൻസ് ഉണ്ടാവാറുണ്ട്. അടുത്ത കാലത്തു പാൻ ഇന്ത്യൻ ഹിറ്റായി മാറിയ പുഷ്പ മുതൽ ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയിൽ വരെ ഇത്തരം ഐറ്റം ഡാൻസുണ്ട്. വമ്പൻ നടിമാർ മുതൽ സാദാരണ നടികൾ വരെ ഇത്തരം ഐറ്റം ഡാൻസുകൾ ചെയ്തിട്ടുണ്ട്.
സിനിമയുടെ വിജയത്തിൽ ഇത്തരം ഗ്ലാമർ നൃത്തങ്ങൾക്കു വലിയ പങ്കുണ്ട്. പുഷ്പായിൽ സാമന്തയുടെ ഊ ആണ്ടവ വാ വാ .. എന്ന ഗാനത്തിലെ നൃത്തരംഗം വലിയ ഹിറ്റായി മാറിയിരുന്നു. സാമന്ത ആദ്യമായിട്ടായിരുന്നു ഒരു ഐറ്റം ഡാൻസ് ചെയ്യുന്നത്. ഐറ്റം ഡാൻസ് ചെയ്യാൻ വലിയ പ്രതിഫലമാണ് ഈ നടിമാരെല്ലാം വാങ്ങിക്കാറുള്ളത്
ഐറ്റം ഡാൻസിന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് സാമന്തയാണ്. പുഷ്പായിലെ നാലു മിനിറ്റ് മാത്രമുള്ള ഗാനരംഗത്തിനു അഞ്ചു കോടി രൂപയാണ് നടി പ്രതിഫലമായി വാങ്ങിയത്. പുഷ്പയിലെ നായികയായ രശ്‌മികയ്ക് പ്രതിഫലമായി ലഭിച്ചത് വെറും നാലു കോടി രൂപ മാത്രമാണ്. നായികയേക്കാൾ മൂല്യം ഈ ഐറ്റം ഗാനരംഗത്തിനുണ്ടായിരുന്നു എന്ന കാര്യം വ്യക്തമാണ്.
തെലുഗിൽ ഏറ്റവുംകൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് സാമന്ത. തെലുഗിലും തമിഴിലും ഹിന്ദിയിലും നടി സജീവമാണ്. നിലവിൽ ഹിന്ദിയിൽ വരുൺ ധവനോടൊപ്പം സിറ്റാഡൽ എന്ന സീരീസും സമാന്തയുടേതായി വരാനുണ്ട്. ഒരൊറ്റ ഐറ്റം ഡാൻസ് മാത്രം ചെയ്താണ് നടി കൂടുതൽ പ്രതിഫലം പറ്റുന്ന താരമായത്. സ്ഥിരമായി ഐറ്റം ഡാൻസ് ചെയ്യുന്ന നോറ ഫാതിഹി, മലൈക അറോറ എന്നിവരെ മറികടന്നാണ് സാമന്തയുടെ മുന്നേറ്റം.