mollywood
താരങ്ങൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു !! പരിക്കുകളോടെ രക്ഷപെട്ടു..
എല്ലാവരും സുരക്ഷിതരാണെന്നും ചെറിയ പരിക്ക് മാത്രമാണ് ഉണ്ടായതെന്നും ഉടൻ ആശുപത്രി വിടുമെന്നും വാഹനാപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന നടൻ സംഗീത് പ്രതാപ്. ബ്രോമിൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിലാണ് അർജുൻ അശോകൻ , സംഗീത് പ്രതാപ് എന്നിവർക്കു പരിക്കേറ്റത്.
പ്രിയപെട്ടവരെ കഴിഞ്ഞ ദിവസം ഞങ്ങൾക്കൊരു അപകടമുണ്ടായി, ദൈവാധീനത്താൽ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. അതിനു ദൈവത്തോട് നന്ദി പറയുകയാണ്. കഴിഞ്ഞ 24 മണിക്കൂർ ഞാൻ ഒബ്സെർവഷനിൽ ആയിരുന്നു. നാളെ വീട്ടിലേക്കു തിരിച്ചു പോവും
എനിക്ക് ചെറിയ പരിക്കുണ്ട് അതിപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. നിങ്ങളുടെ എല്ലാരുടെയും സ്നേഹത്തിനും ആശ്വാസ വാക്കുകൾക്കും നന്ദി. നിങ്ങളുടെ ഫോൺ കോളിനും മെസ്സേജുകൾക്കും മറുപടി താരം കഴിയാത്തതിൽ എനിക്ക് ഒരുപാടു വിഷമമുണ്ട്.
കുറച്ചു ദിവസം കൂടി ബെഡ് റസ്റ്റ് എടുത്താൽ മാത്രേ പൂർണമായി പരിക്കിൽ നിന്ന് മോചിതൻ ആവുകയുള്ളൂ. കാർ ഡ്രൈവർക്കെതിരെ ഞാൻ കേസ് കൊടുത്തു എന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ട്, എന്റെ ഭാഗത്തു നിന്ന് അങ്ങനൊരു നീക്കം ഉണ്ടായിട്ടില്ല. പരിക്ക് മാറിയാൽ എത്രയും വേഗം ഷൂട്ടിങ്ങിലെക് തിരിച്ചു പോവണം , സംഗീത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കൊച്ചി എം ജി റോഡിൽ വെച്ച് പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. അതെ സമയം പോലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്, താരങ്ങളുടെ മൊഴിയും രേഖപ്പെടുത്തി.