Entertainment

”ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാൻ” സഞ്ജു സാംസണെ കുറിച്ച് ഗൗതം ഗംഭീർ..

Published

on

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായതോടെ, അദ്ദേഹം എന്തെല്ലാം മാറ്റങ്ങൾ ആയിരിക്കും ഇന്ത്യൻ ടീമിൽ കൊണ്ട് വരിക എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. പ്രധാനമായും, ഏതെല്ലാം കളിക്കാർക് ആയിരിക്കും ഗംഭീർ മുൻഗണന നൽകുക. ആർക്കൊക്കെ ആയിരിക്കും ഗംഭീറിന്റെ ടീമിൽ സ്ഥിരമായി സ്ഥാനം ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളിൽ ക്രിക്കറ്റ് ആരാധകർ ആകാംഷഭരിതരാണ്. മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളും സഞ്ജു സാംസണെ ഗംഭീർ എങ്ങനെ ഉപയോഗിക്കും എന്ന് അറിയാനാണ് അവർ കാത്തിരിക്കുന്നത് . ഈ വേളയിൽ ഗംഭീർ സഞ്ജുവിനെ കുറിച്ച് മുൻപ് പറഞ്ഞ പല കാര്യങ്ങളും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പല സമയങ്ങളിലും, സഞ്ജു സാംസൺ പിൻതുണച് കൊണ്ട് രംഗത് എത്തിയിരുന്നു. പലപ്പോഴും വിക്കറ്റ് കീപ്പർ റോളിലേക്ക് മാത്രം ആയിരിക്കും സഞ്ജുവിനെ ഇന്ത്യൻ സെലക്ടർമാർ പരിഗണിക്കുക.

ഈ സാഹചര്യത്തിൽ ധാരാളം വിക്കറ്റ് കീപ്പർമാർ ഇന്ത്യൻ സെലക്ടർമാർക്കു ലഭ്യമായാൽ സഞ്ജുവിന് പലപ്പോളും ടീമിൽ സ്ഥാനം നഷ്ടപെടാറുണ്ട്. എന്നാൽ സഞ്ജുവിനെ വെറും ഒരു വിക്കറ്റ് കീപ്പർ ബാറ്റർ മാത്രമായി കാണരുത് എന്നും, അദ്ദേഹം ഇന്ത്യയുടെ മികച്ച യുവ തരാം ആണ് എന്നും 2020 ഇൽ ഗൗതം ഗംഭീർ പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഗംഭീർ തന്റെ അഭിപ്രായം പങ്കു വെച്ചതിനോടൊപ്പം, ആരെങ്കിലും ഇക്കാര്യത്തിൽ സംവാദത്തിനു ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഇത് അദ്ദേഹം സഞ്ജുവിൽ എത്രമാത്രം പ്രതീക്ഷ അർപ്പിച്ചിരുന്നു എന്നതിനും, സഞ്ജു സാംസന്റെ പ്രകടനം അദ്ദേഹത്തെ എത്ര മാത്രം സ്വാധീനിച്ചു എന്നതിന്റെയും തെളിവാണ്. ഈ സാഹചര്യത്തിൽ, ഒരു വിക്കറ്റ് കീപ്പർ എന്നതിൽ ഉപരി ഒരു ബാറ്റർ ആയി ഗംഭീർ തന്റെ ടീമിൽ സഞ്ജുവിനെ പരിഗണിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്..

Trending

Exit mobile version