news
ഷിരൂരിൽ താൻ കണ്ട ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ തുറന്നു പറഞ് സന്തോഷ് പണ്ഡിറ്റ് !!..
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കാണാതായ സ്ഥലം സന്ദർശിച് സന്തോഷ് പണ്ഡിറ്റ്. ബസിൽ ഷിരൂരിലെത്തിയ സന്തോഷ് പണ്ഡിറ്റ് നാട്ടുകാരായ ആളുകളോട് സംസാരിച്ചു.
രക്ഷാപ്രവർത്തനത്തിന് ജെസിബി അടക്കമുള്ള സന്നാഹങ്ങൾ കുറവാണെന്നു പറയുന്നതിൽ അർത്ഥമില്ല എന്നും കാർവാർ മുതൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായത് കൊണ്ട് എല്ലായിടത്തെയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഒരു പോലീസുകാരൻ അനൗദ്യോഗികമായി തന്നോട് പറഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തി.
ഞാനിപ്പോൾ കർണാടകയിൽ അംഗോളയ്ക്കടുത്താണ് നിൽക്കുന്നത്. ദുരന്തം നടന്ന സ്ഥലമൊക്കെ ഞാൻ ഇന്നലെ സന്ദർശിച്ചു. നാട്ടുകാരായ ആളുകളോടും പോലീസുകാരോടും സംസാരിച്ചിരുന്നു
എനിക്ക് അറിയാൻ കഴിഞ്ഞ കാര്യങ്ങളാണ് ഞാൻ പറയുന്നത്. ഞാൻ അവിടെ ചെന്ന സമയത്താണ് അർജുന്റെ ലോറിയെ പറ്റി രക്ഷാപ്രവർത്തകർക്കു സൂചന കിട്ടുന്നത്. വളരെ നല്ല രീതിയിലുള്ള രക്ഷാപ്രവർത്തനനമാണ് അവിടെ നടക്കുന്നത്. മൂന്നുനാലു ആംബുലൻസുകൾ റെഡി ആക്കി നിർത്തിയിട്ടുണ്ട്. ജെസിബി അടക്കമുള്ള എല്ലാ വാഹനങ്ങളും ഉണ്ട്, ഒന്നിനും ഒരു കുറവും പറയാനില്ല.
പക്ഷെ കുറച്ചു ദിവസം മുൻപേ ഇങ്ങനെ ആയിരുന്നോ എന്ന് എനിക്കറിയില്ല, കാരണം പല ആളുകളും പല രീതിയിലാണ് പറയുന്നത്. ജെസിബി ഒന്നും അധികം ഉണ്ടായിരുന്നില്ല എന്നോളെ ആണ് പറഞ്ഞത്. അവിടുത്തെ പോലീസുകാരുമായി സംസാരിച്ചപ്പോൾ അവർ പറയുന്നത് “നിങ്ങൾ ഈയൊരു സ്പോട് മാത്രമാണ് കാണുന്നത് , പക്ഷെ ഇവിടെ മാത്രമല്ല കാർവാർ മുതൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. അപ്പൊ അതൊക്കെ ഞങ്ങൾക് നോക്കേണ്ടതുണ്ട്, ഇവിടെ മാത്രമല്ല ഞങ്ങൾ പ്രവർത്തിച്ചത് നിങ്ങൾ ഇവിടെ മാത്രം നോക്കിയത് കൊണ്ടാണ് ജെസിബി കുറവ് എന്ന് തോന്നിയത്” എന്നൊരു അനൗദ്യോഗിക സംസാരം വന്നു. ഞാൻ ഈ ദുരന്തം നടന്ന സ്ഥലത്തിന്റെ വളരെ അടുത്ത എത്തിയിരുന്നു.
അവിടെ കണ്ട ലോറി ഡ്രൈവര്മാരോട് ചോദിച്ചപ്പോൾ ഹോട്ടൽ നടത്തി വന്ന ആളെ പറ്റി നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത് , അവർക്കൊക്കെ പല സഹായങ്ങളും അയാൾ ചെയ്തു കൊടുത്തിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഹോട്ടൽ നിന്ന സ്ഥലം മൊത്തം ഒലിച്ചു പോയി, ഹോട്ടൽ ഉടമയും , ഭാര്യയും , രണ്ട് മക്കളും അടക്കം അഞ്ചു പേർ അവിടെ മരിച്ചു. അതല്ലാതെ നാലുപേർ വേറെയും മരിച്ചു.
ഇപ്പോഴത്തെ അവസ്ഥയിൽ പോലീസും ആർമിയും, നേവിയുമൊക്കെ വളരെ നല്ല പ്രവർത്തനമാണ് നടത്തുന്നത്. എന്തായാലും എത്രയും പെട്ടെന്ന് ശുഭകരമായ ഒരു വാർത്ത ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം..