Entertainment
എസ് എൻ സ്വാമി സംവിധായകനായി എത്തുന്നു , സീക്രെട് എന്ന ചിത്രവുമായി ..
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച സൂപ്പര്ഹിറ് സിനിമകളായ, ഒരു സിബിഐ ഡയറികുറിപ്പ് , ജാഗ്രത , ഒരു അഭിഭാഷകന്റെ കേസ് ഡയറി, നേരറിയാൻ സിബിഐ , സിബിഐ 5 എന്നീ സിനിമകളുടെ കഥ എഴുതിയാണ് എൻ സ്വാമി പ്രശസ്തൻ ആയത്..
നവാഗതനായ എസ് എൻ സ്വാമി സംവിധാനം ചെയ്ത ഈ ത്രില്ലെർ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ജേക്കബ് ഗ്രിഗറി, അപർണ ദാസ്, രഞ്ജി പണിക്കർ , മണിക്കുട്ടൻ , ജയകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ കഥ എഴുതിയ ഈ ചിത്രം ലക്ഷ്മി പാർവതി വിഷൻ ബാനറിൽ രാജേന്ദ്ര പ്രസാദാണ് നിർമ്മിച്ചത്. ഛായാഗ്രഹണം ജാക്‌സൺ ജോൺസണും എഡിറ്റിംഗ് ചുമതല ബസോദ് ടി. ബാബുരാജുമാണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിൻ്റെ സംഗീതസംവിധായകൻ.
സിനിമയുടെ പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും , സംവിധായകൻ ജോഷി, ഷാജി കൈലാസ്, കൊച്ചി മേയർ അനിൽ കുമാർ , ഹൈബി ഈഡൻ mla തുടങ്ങിയ പ്രമുഖർ എത്തിയിരുന്നു.. ‘സീക്രട്ട്’ എന്ന ചിത്രം 2024 ജൂലൈ 26 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.