Entertainment

ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹം’, തുറന്നുപറഞ്ഞ് സീമാ വിനീത് !!

Published

on

സോഷ്യൽ മീഡിയയിൽ സജീവമായ ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും നടിയുമായ താരമാണ് സീമാ വിനീത്. സമൂഹത്തിൽ നടക്കുന്ന പല പ്രശ്നങ്ങളെക്കുറിച്ചും തുറന്ന അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ സീമാ വിനീത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്

സ്ത്രീയാണെന്ന ചിന്തയിൽ ജീവിക്കുന്ന തന്നെ പോലെയുള്ളവർക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സ്വന്തം ജെൻഡർ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുൻപ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു.

രണ്ടും മൂന്നും വിവാഹം കഴിച്ചതിനുശേഷം ഞാൻ ട്രാൻസ് ആണ് എന്ന് പറഞ്ഞ് ലിംഗമാറ്റശസ്ത്രക്രിയ നടത്തുന്നവരോട് തീർത്തും വിയോജിപ്പ് മാത്രം. അവിടെ നിങ്ങൾ നശിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതം, ആ കുട്ടികളുടെ ജീവിതം അവർക്കു കിട്ടേണ്ട മാതാപിതാക്കളുടെ സ്നേഹവും ചേർത്ത് നിർത്തലുകളുമാണ്. ഇത് ആരേലും ചോദ്യം ചെയ്യാൻ വന്നാൽ നിങ്ങളിൽ നിന്നും കിട്ടുന്ന ഉത്തരം സാഹചര്യം, സെക്ഷ്വാലിറ്റി, ഇങ്ങനെ കുറെ പുകമറകൾ അല്ലേ..

ഞാൻ ഒന്ന് ചോദിക്കട്ടെ, നിർബന്ധത്തിന് വിധേയമായി വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു എന്ന് പറയുന്നു ചിലർ. അവിടെ റൂമിനുള്ളിലും വീട്ടുകാരുടെ നിർബന്ധത്തിന് വിധേയമായി ആണോ നിങ്ങൾ ആ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ? അതോ അതിനുള്ള മറുപടി ആ സ്ത്രീകൾ പീഡിപ്പിച്ചു എന്നാണോ?

മനസുകൊണ്ടും ശരീരം കൊണ്ടും കുട്ടികാലം മുതൽ ഓർമ്മ വച്ച നാളുകൾ മുതൽ ഞാൻ സ്ത്രീയാണ് എന്ന ചിന്തയിൽ ജീവിക്കുന്ന എന്നെ പോലെയുള്ളവർക്ക് ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണ്. അത് മാത്രമല്ല ഒരു വിവാഹം കഴിച്ചത് വീട്ടുകാരുടെ നിർബന്ധത്തിൽ ആണെങ്കിൽ, വീണ്ടും വീണ്ടും വിവാഹം കഴിച്ചവരോ അത് മറ്റുള്ളവരിൽ മോശം ചിന്താഗതി സൃഷ്ടിക്കുകയല്ലേ. ഇതെല്ലാം കഴിയുമ്പോൾ ചിലരുടെ മറുപടി ഇതൊക്കെ നടന്നതിനു ശേഷം ആണത്രേ അറിഞ്ഞത്.

ഒരിക്കലും മറ്റുള്ളവരുടെ ജീവിതം ചവിട്ടി അരച്ച് സ്വന്തം ജീവിതം കെട്ടിപ്പടുക്കരുത്. അതിന് ഇത്ര കഷ്ടപ്പെട്ട് ശരീരം കീറി മുറിച്ച് മാറ്റിയിട്ടോ വസ്ത്രം മാറ്റിയിട്ടോ യാതൊരു വിധകാര്യങ്ങളും ഇല്ല.

Trending

Exit mobile version