Entertainment
ഷാജി കൈലാസ് ചിത്രം തിയേറ്ററുകളിലേക്ക്; ഹൊറർ ത്രില്ലർ ‘ഹണ്ട്’ ഓഗസ്റ്റ് 9ന് റിലീസ് ചെയ്യും..
ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന ചിത്രമാണ് ഹണ്ട്. ചിത്രം ഓഗസ്റ്റ് 9ന് റിലീസ് ചെയ്യും. ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ചിത്രമായിരിക്കും ഹണ്ട്. മെഡിക്കൽ ക്യാമ്പസിന്‍റെ പശ്ചാലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഭാവനയ്ക്കൊപ്പം അതിഥി രവിയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പാലക്കാടായിരുന്നു ഹണ്ടിന്റെ ചിത്രീകരണം. പ്രമോഷന്റെ ഭാഗമായി കേരളത്തിലെ ചില കോളജുകളിൽ ഭാവനയും സംഘവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. വൻ സ്വീകരണമാണ് ഇവർക്ക് കോളജുകളിൽ ലഭിച്ചത്.
രഞ്ജി പണിക്കർ, അജ്മൽ അമീർ, രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നിഖിൽ ആനന്ദിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് നിർമ്മിക്കുന്നത്.
ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേഘസന്ദേശം വസന്തമാളിക, വിൻ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ഹണ്ട്. ‘ചിന്താമണി കൊലക്കേസ്’ ഇറങ്ങി 16 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും ഭാവനയും വീണ്ടും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രശസ്ത ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായിയായിരുന്ന ജാക്സൺ ഹണ്ടിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു. എഡിറ്റിംഗ് – അജാസ്. കലാസംവിധാനം – ബോബൻ, മേക്കപ്പ് -പി.വി.ശങ്കർ. കോസ്റ്റ്യും – ഡിസൈൻ – ലിജി പ്രേമൻ, നിശ്ചല ഛായാഗ്രഹണം -ഹരിതിരുമല ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര് – മനു സുധാകർ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ. സഞ്ജു വൈക്കം. പിആർ ഒ വാഴൂർ ജോസ് എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ.