Entertainment

അത്രമേൽ അയാളെ ഞാൻ സ്നേഹിച്ചു, പക്ഷെ എട്ടിന്റെ പണി കിട്ടി!! ഷൈൻ ടോം ബന്ധത്തിലെ തകർച്ചയിൽ തനൂജ.

Published

on

നടൻ ഷൈൻ ടോം ചാക്കോയുമായുള്ള പ്രണയതകർച്ചയെക്കുറിച്ചു തനൂജ. ഇൻസ്റ്റാഗ്രാം ലൈവിലുടെ ആയിരുന്നു തനൂജയുടെ പ്രതികരണം. ഷൈൻ ടോം നല്ലൊരു മനുഷ്യൻ ആണെന്നും ആരും ആരെയും ചതിച്ചിട്ടില്ലെന്നുമാണ് തനൂജ പറയുന്നത്. ഒരു സ്ഥലത്തു തുടരാൻ കഴിയാത്ത സാഹചര്യം വന്നാൽ സ്വയം ഒഴിവാക്കുന്നതാണ് നല്ലതെന്നും എല്ലാവരിൽ നിന്നും അകലം പാലിക്കണമെന്നും പുരുഷനായാലും സ്ത്രീ ആയാലും ആരെയും അമിതമായി വിശ്വസിക്കരുതെന്നും തനൂജ പറഞ്ഞു.

ഷൈൻ ടോം ടോപ്പിക്ക് വരുമ്പോൾ എന്തുകൊണ്ട് ഒഴിവായിപ്പോകുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തനൂജ.

എനിക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല. ആ ടോപ്പിക്ക് ഞാൻ വിട്ടതാണ്. ഷൈൻ അവന്റെ ആ വൈബിൽ നല്ല പോലെ മുന്നോട്ടു പോവുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങളും നോക്കി മുന്നോട്ടു പോവുന്നു. ചില കാര്യങ്ങൾ തുറന്നു പറയാൻ പറ്റില്ല. ഒരുപാടു ഞാൻ പ്രതീക്ഷിച്ചതാണ്.

നമ്മൾ വിശ്വസിച്ചു ആളുകളെ കൂടെ കൂട്ടും, അവസാനം നമ്മളെ ഇട്ടിട്ടു പോകും. അങ്ങനെ രണ്ടെണ്ണം എന്റെ ഒപ്പമായുണ്ടായിരുന്നു. രണ്ടു വര്ഷം കൂടെ കൂട്ടിയതാണ്, അവസാനം എനിക്ക് നല്ല പണി തന്നിട്ട് കടന്നു കളയും. ഒറ്റയ്ക്കു പോകുന്നതാണ് നല്ലത്, ആരും വേണ്ട.

ഞാൻ എന്റെ കുടുംബത്തെ വിട്ടു വന്നതാണ്. വ്യക്തിപരമായ കാര്യങ്ങൾ ആരോടും പങ്കുവെയ്ക്കരുത്. എനിക്ക് എന്തൊക്കെയോ പച്ചയ്ക്കു പറയാൻ ഉണ്ട്. പക്ഷെ ഒന്നും പറയുന്നില്ല. ആർക്കു വേണ്ടിയും കരയാൻ പാടില്ല. അവരെ കെട്ടിപിടിച്ചു കരഞ്ഞു കാര്യങ്ങൾ പറയാൻ പാടില്ല. പാമ്പുകൾ ആണവർ. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട.

എനിക്ക് ഈ ലൈവ് വന്നു പറയേണ്ട കാര്യമില്ല. പക്ഷെ എനിക്കുണ്ടായ അനുഭവം നിങ്ങളോടൊക്കെ പങ്കു വെക്കണമെന്ന് തോന്നി. എനിക്കൊരു എട്ടിന്റെ പണി കിട്ടി, കടുക്കൻ ഇട്ടവൻ പോയാൽ കമ്മലിട്ടവൻ വരും. ഇനി ആരും വേണ്ട. നമ്മൾ മാത്രം മതി.

അയാൾ നല്ലൊരു മനുഷ്യൻ ആണ്, എന്നെ ചതിച്ചിട്ടില്ല. ഞാനും ചതിച്ചിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ, നമ്മൾ സ്വയം അവിടെ നിന്നും ഒഴിവാകണം. ഞാൻ കണ്ടതിൽ വെച്ച് നല്ല മനുഷ്യൻ ആണ് ഷൈൻ.

തനൂജയുടെ ലൈവ് വീഡിയോ വിരൽ ആയതോടെ ഇതുമായി ബന്ധപെട്ടു നിരവധി വാർത്തകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇതേ തുടർന്ന് വിഷയത്തിൽ പ്രതികരണവുമായി തനൂജ വീണ്ടും എത്തി. ഷൈൻ ടോമിനെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കെട്ടുകഥകൾ ഉണ്ടാക്കി അദ്ദേഹത്തിനൊരു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും തനൂജ പറഞ്ഞു.

“എന്നെ ദയവു ചെയ്തു വെറുതെ വിടണം, എനിക്ക് നല്ല ബുദ്ധിമുട്ട് ആകുന്നുണ്ട്. ഞാൻ അദ്ദേഹത്തെ കുറിച്ച് ലൈവിൽ വന്നു പറഞ്ഞിട്ടില്ല. ഇന്ന് കേരളത്തിൽ ഇത്രയും വലിയ ദുരന്തം വന്നു കിടക്കുമ്പോൾ എന്റെ വ്യക്തിപരമായ പ്രശ്നം ആഘോഷിക്കുന്ന മാധ്യമങ്ങളോട് ലജ്ജ മാത്രം. ദയവു ചെയ്തു എന്നെ ടോർച്ചർ ചെയ്യരുത്.

ഞാൻ ഇപ്പോഴും ഓക്കേ ആയിട്ടില്ല. അതിന്റെ ഇടയിൽ എനിക്ക് ഇതും കുടി താങ്ങാൻ പറ്റില്ല. എന്റെ അവസ്ഥ കൂടെ ഒന്ന് മനസിലാക്കണം. എന്റെ വ്യക്തിപരമായ കാര്യങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ ആഘോഷിക്കാൻ തനിക്കു താല്പര്യമില്ലെന്നും തനൂജ പറഞ്ഞു.

Trending

Exit mobile version