Entertainment
”സിക്കാഡ ” മലയാളത്തിൽ നിന്ന് ഒരു സർവൈവൽ ത്രില്ലെർ വരുന്നു !!
“ഗോൾ” ഫെയിം രജിത്ത് സി ആർ, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന “സിക്കാഡ ” എന്ന പാന്‍ ഇന്ത്യന്‍ സിനിമ ആഗസ്റ്റ് ഒമ്പതിന് പ്രദർശനത്തിനെത്തുന്നു.
സിനിമയുടെ സംവിധായകൻ തന്നെയാണ് സംഗീത സംവിധാനവും ഗാന രചനയും നിർവഹിച്ചിരിക്കുന്നത് . തീർണ ഫിലിംസ് ആൻഡ് എന്റെർറ്റൈന്മെന്റ്സ് ബാനറിൽ വന്ദന മേനോൻ , ഗോപകുമാർ പി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നവീൻ രാജ് നിർവഹിക്കുന്നു. ബാംഗ്ലൂർ കൊച്ചി,അട്ടപ്പാടി, എന്നിവിടങ്ങളിൽ ആയിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സര്‍വവൈവല്‍ ത്രില്ലര്‍ ശ്രേണിയിലേക്ക് കടന്നുവരുന്ന “സിക്കാഡ”മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് നിര്‍മിക്കുന്നത്.
ഓഗസ്റ്റ് ഒൻപതിന് പാൻ ഇന്ത്യൻ റിലീസ് ആയിട്ടാവും ചിത്രം റിലീസിന് എത്തുക..