Entertainment
സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച് നടി സ്നേഹ ബാബു !!
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയയായ നടിയാണ് സ്നേഹ ബാബു.. ഇപ്പോഴിതാ താനൊരു അമ്മയാകാൻ പോകുന്നുവെന്നു സോഷ്യൽ മീഡിയയിൽ വന്നു പങ്കു വെച്ചിരിക്കുകയാണ് താരം. ആശംസകൾ മാത്രം പോരാ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്..
എല്ലാവരോടും പറയണം , എല്ലാവരും അറിയണം. അതാണ് അതിന്റെ ഒരു മര്യാദ എന്ന വിനീത് ശ്രീനിവാസന്റെ ഡയലോഗ് ഉപയോഗിച്ച് വളരെ രസകരമായാണ് സ്നേഹ തന്റെ ജീവിതത്തിലെ വലിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത് ..
ആരാധകരും , സുഹൃത്തുക്കളും , സഹപ്രവർത്തകരും സ്നേഹയ്ക് ആശംസകൾ അറിയിച്ചു..
സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരീസിന്റെ ഛായാഗ്രഹകന്‍ അഖിൽ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. സാമര്‍ഥ്യ ശാസ്ത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. കരിക്ക് സീരീസ് തുടങ്ങിയ കാലം മുതൽ സ്നേഹ ഇവർക്കൊപ്പമുണ്ട്. ചെറിയ വേഷങ്ങളും വലിയ വേഷങ്ങളുമായി സ്നേഹ നിറഞ്ഞു നിന്നിരുന്നു.
പതിയെ താരം സിനിമകളിലേക്കും ചുവടു വെച്ചു. ആദ്യ രാത്രി, സൂപ്പർ ശരണ്യ, മിന്നൽ മുരളി, ജലധാര പമ്പ് സെറ്റ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ സ്നേഹ എത്തി. ചെറിയ വേഷങ്ങളാണെങ്കിൽ പോലും നല്ല സ്ക്രീൻ സ്പെയ്സുള്ള സിനിമകളായിരുന്നു എല്ലാം. മിന്നൽ മുരളിയിൽ ടൊവിനോക്കൊപ്പവും സ്ക്രീൻ സ്പെയ്സ് കിട്ടി.