Entertainment
സുരേഷ്‌ഗോപിക്ക് ആദ്യ വിവാഹക്ഷണക്കത്തു നൽകി നടി ശ്രീവിദ്യ മുല്ലശേരി..
ശ്രീവിദ്യ മുല്ലച്ചേരിയും, പ്രതിശ്രുത വരൻ രാഹുൽ രാമചന്ദ്രനും ഒരുമിച്ചു സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വീട്ടിലെത്തിയാണ് തങ്ങളുടെ വിവാഹം ക്ഷണിക്കാനായി എത്തിയത്. സുരേഷ് ഗോപിക്കാണ് ആദ്യത്തെ കല്യാണ കത്ത് നൽകി ക്ഷണിച്ചത്. താരങ്ങൾ വളരെ നാളുകളായി ആത്മബന്ധം പുലർത്തുന്നവർ കൂടിയാണ്.
ക്ഷണക്കത്തു ആദ്യം സുരേഷ് ഗോപിക്ക് ആദ്യം കൊടുത്ത അനുഗ്രഹം വാങ്ങണമെന്നതു തങ്ങളുടെ വലിയ ആഗ്രഹമായിരുന്നുവെന്നു യൂട്യൂബ് ചാനലിൽ പങ്കു വെച്ച വിഡിയോയിൽ ശ്രീവിദ്യയും, രാഹുലും പറഞ്ഞു.
കാൽ തൊട്ടു അനുഗ്രഹം വാങ്ങണമെന്നായിരുന്നു ആഗ്രഹം, എന്നാൽ അത് കല്യാണത്തിന് മതിയെന്ന് സുരേഷ് സർ പറഞ്ഞതോടെ ഞാനും അത് അങ്ങനെ മതിയെന്ന് തീരുമാനിച്ചെന്നു ശ്രീവിദ്യ പറഞ്ഞു. സുരേഷ് ഗോപിക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണു ശ്രീവിദ്യയും രാഹുലും മടങ്ങിയത്.
സംവിധായകൻ, തിരക്കഥാകൃത്തു എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാഹുൽ. 2019 ഇൽ പുറത്തിറങ്ങിയ ജീം ബൂം ബാ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രാഹുലിന്റെ അടുത്ത സിനിമയിൽ സുരേഷ് ഗോപിയാണ് നായകൻ.
സെപ്തംബര് എട്ടിന് രാവിലെ 11 20 നും 11 50 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് വിവാഹം. എറണാകുളത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ വെച്ചാണ് നടക്കുക.