Entertainment

സുരേഷ് ​ഗോപിയുടെ മകൻ മാധവ് സുരേഷ് നായകന്‍; ‘കുമ്മാട്ടിക്കളി’യിലെ വീഡിയോ ഗാനം എത്തി..

Published

on

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർകെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തിറക്കി. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് സുമേഷ് പരമേശ്വരൻ സംഗീതം പകർന്ന് യുവൻ ശങ്കർ രാജ ആലപിച്ച കടൽ പോലെ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറക്കിയത്.

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രത്തിൽ ദേവിക സതീഷ്, യാമി എന്നിവരാണ് നായികമാരായി എത്തുന്നത്. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻലാൽ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, ആൽവിൻ ആന്റണി ജൂനിയർ, അനീഷ് ഗോപാൽ, റാഷിക് അജ്മൽ, ലെന, അനുപ്രഭ, അർച്ചിത അനീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ചിമ്പു, വിജയ് തുടങ്ങിയ പ്രശസ്ത താരങ്ങളെ വച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണിത്. ഭരതന്റെ അമരം എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുമ്മാട്ടിക്കളി ഒരുക്കുന്നതെന്ന് സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ പറഞ്ഞു.

അമരം എന്ന സിനിമ ചിത്രീകരിച്ച അതേ ലൊക്കേഷനുകളിൽ തന്നെയാണ് കുമ്മാട്ടിക്കളിയുടെയും ചിത്രീകരണം. സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമാണിത്. കടപ്പുറവും അവിടുത്തെ ജീവിതങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വെങ്കിടേഷ് വി ആണ്. പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ. സജു എസ് എഴുതിയ വരികൾക്ക് ജാക്സൺ വിജയൻ ആണ് സം​ഗീതം നൽകിയിരിക്കുന്നത്.

ആലപ്പുഴ, കൊല്ലം നീണ്ടകര എന്നിവിടങ്ങളിലായി ചിത്രീകരിച്ച കുമ്മാട്ടിക്കളി ഉടൻ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. പിആർഒ- എഎസ് ദിനേശ്.

Trending

Exit mobile version