Entertainment
നടൻ റെഡിൻ കിങ്സ്‌ലി വിവാഹിതനായി, വധു നടി സംഗീത
തമിഴ് നടൻ റെഡിൻ കിങ്സ്‌ലി വിവാഹിതനായി. ടെലിവിഷന്‍ താരവും മോഡലുമായ സംഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഇരുവരുടെവിയും വാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തുന്നത്.
ഡാൻസറായാണ് റെഡിൽ ആദ്യം ശ്രദ്ധേ നേടുന്നത്. 1998ല്‍ പുറത്തെത്തിയ അവള്‍ വരുവാലാ എന്ന ചിത്രത്തിലാണ് ഡാൻസറായിട്ടാണ് താരം എത്തിയത്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ കോലമാവ് കോകിലയിലൂടെയാണ് നടനായി അരങ്ങേറിയത്. ഡോക്ടറിലെ കഥാപാത്രം വലിയ ശ്രദ്ധനേടുകയായിരുന്നു.
അണ്ണാത്തെ, ബീസ്റ്റ്, ജയിലർ, മാർക്ക് ആന്റണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചു. തമിഴ് സീരിയലുകളിലൂടെ ശ്രദ്ധേയയായ സംഗീത അരൺമനൈക്കിളി, തിരുമാമൽ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.