Entertainment
തൃഷയുടെ ക്രൈം ത്രില്ലർ സീരീസ് ആയ ”ബൃന്ദ”യുടെ ടീസർ പുറത്തിറങ്ങി..
തെന്നിന്ത്യൻ സിനിമാലോകത്തെ താര റാണിയാണ് തൃഷ, അവരെ ഇഷ്ടപ്പെടാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. വിജയ് നായകനായി അഭിനയിച്ച ലിയോ ആണ് തൃഷയുടെ തീയേറ്ററിൽ അവസാനമായി വന്ന പടം. ലിയോ മൂവി ഒരു വൻ ഹിറ്റ് ആവുകയും ചെയ്തു..
ഇപ്പോഴിതാ തൃഷ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ”ബ്രിന്ദ ” റിലീസിന് തയ്യാറെടുക്കുന്നു, ടീസർ ഇതിനോടകം റിലീസ് ആയിട്ടുണ്ട്.
സീരീസിന്റെ റിലീസ് ഓഗസ്റ്റ് രണ്ടിനാണ്. തൃഷയ്ക്ക് പുറമേ ബൃന്ദ എന്ന സീരീസില്‍ സായ് കുമാര്‍, അമണി, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
സൂര്യ വങ്കാലയാണ് ഷോയുടെ സംവിധായകൻ. അതിനെക്കുറിച്ച് സംസാരിച്ച വംഗല ഒരു പ്രസ്താവനയിൽ പറഞ്ഞു, “ഈ സീരീസ് പാൻ-ഇന്ത്യ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. അതിൻ്റെ സസ്പെൻസ് നിറഞ്ഞതും അപ്രതീക്ഷിതവുമായ പ്ലോട്ട് ഇത് ശക്തമായ, സ്ത്രീ നയിക്കുന്ന ആഖ്യാനമാണ്, ഈ പരമ്പര സംവിധാനം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വ്യത്യസ്‌ത വശങ്ങൾ അനാവരണം ചെയ്യുന്ന തരത്തിലാണ് ബൃന്ദയുടെ കഥാപാത്രം.
ഓഗസ്റ്റ് രണ്ടാം തീയതി മുതൽ സോണി ലിവ് എന്ന പ്ലാറ്റഫോമിലാണ് സീരീസ് കാണുവാൻ കഴിയുക. മലയാളം, തമിഴ്, കന്നഡ, തെലുഗ്, മറാത്തി, ബംഗാളി, ഹിന്ദി , എന്നീ ഭാഷകളിൽ സീരീസ് കാണുവാൻ കഴിയും..